ad
Deshabhimani

print edition ഗാന്ധിയെ സ്‌നേഹിക്കുന്നവർ 
ഇടതുപക്ഷത്തിനൊപ്പം നിൽക്കണം : പി രാജീവ്‌

P Rajeev Press Meet
വെബ് ഡെസ്ക്

Published on Feb 17, 2026, 02:10 AM | 1 min read


തിരുവനന്തപുരം

കോൺഗ്രസിൽ ഇപ്പോഴും തുടരുന്ന ഗാന്ധിയന്മാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നാണ്‌ കോൺഗ്രസ്‌ നേതാവ്‌ മണി ശങ്കർ അയ്യർ പറഞ്ഞതിന്റെ അർഥമെന്ന്‌ മന്ത്രി പി രാജീവ്‌. മണി ശങ്കർ അയ്യർ പറഞ്ഞത്‌ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണ്‌. ‘ദരിദ്രർക്ക്‌ തങ്ങളുടേതാണ്‌ ഇ‍ൗ രാഷ്ട്രമെന്ന്‌ തോന്നണമെന്നും അവരുടെ ശബ്‌ദം കേൾക്കണമെന്നുമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നമെന്നും ആ സ്വപ്‌നം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്‌’ എന്നുമാണ്‌ മണി ശങ്കർ അയ്യർ പറഞ്ഞത്‌. അതിനർഥം, കോൺഗ്രസിൽ ഇപ്പോഴും തുടരുന്ന ഗാന്ധിയന്മാർ ഇത്‌ മനസിലാക്കി ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നാണ്‌.


കോൺഗ്രസും ഗാന്ധിയും തമ്മിൽ ഒരു ബന്ധവുമില്ലാതായിരിക്കുന്നു. പഞ്ചായത്തീ രാജ്‌ മാത്രമല്ല. ഗാന്ധിജിയുടെ സ്വപ്‌നവും ബാക്കിയെല്ലാവരും കൈവിട്ടു. ഇ‍ൗ ബാറ്റൺ കൊണ്ടുപോകുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിൽ അതിദരിദ്രർ ഇല്ലാതായി. അഞ്ചു ലക്ഷം വീട്‌ പൂർത്തിയാകുന്നു. ഉന്നത വിദ്യാഭ്യാസം സ‍ൗജന്യമാക്കി.

ഇപ്പോഴത്തെ കോൺഗ്രസ്‌ ഗാന്ധിയെ മറന്നു. ഗാന്ധി ഘാതകരുമായി ധാരണയുണ്ടാക്കാൻ മടിക്കാത്തവരാണ്‌ അവർ. വരരുതെന്ന്‌ പറഞ്ഞ്‌ ചെന്നിത്തല കത്തയച്ചവരെല്ലാം വിഷൻ 2031ൽ പങ്കെടുക്കാൻ ആവേശപൂർവം വന്നുവെന്നും പി രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home