ad
Deshabhimani

കേന്ദ്രമന്ത്രിയുടേത് 
കേരളവിരുദ്ധ നിലപാട് : പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Mar 20, 2025, 01:05 AM | 1 min read


തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന മന്ത്രി എന്ന സ്ഥാനം മറന്ന് ബിജെപി 
രാഷ്ട്രീയം 
മാത്രം കണക്കിലെടുത്തുള്ളതാണെന്ന് മന്ത്രി പി രാജീവ്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അന്ധതയിലുള്ള കേരള വിരുദ്ധ നിലപാടാണത്‌. നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ എല്ലാ ട്രേഡ് യൂണിയനും നോക്കുകൂലിക്കെതിരായ നിലപാട്‌ എടുത്തു. വിൻഡ് പവർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന്‌ മഹാരാഷ്ട്രയിൽ മന്ത്രിക്ക്‌ രാജിവയ്‌ക്കേണ്ടിവന്നു. റിക്രൂട്ടിങ്‌ ഏജൻസികൾ ഇടപെട്ട് രണ്ട് കോടി കൈ ക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ടാണ്‌ പഞ്ചായത്ത് സർപഞ്ച് സന്തോഷ് ദേശ്‌മുഖിനെ കൊലപ്പെടുത്തിയത്‌.


ആന്ധ്രപ്രദേശിൽ എപി റയോൺസിന്റെ ജനറൽ മാനേജരെ വെടിവച്ച് കൊന്നു. ഇത്തരം കാര്യങ്ങളാണ് കേന്ദ്രമന്ത്രി പരിശോധിക്കേണ്ടത്. കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. ഓരോ സംസ്ഥാനത്തിനും അവരുടെതായ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home