'ജി സുധാകരന്റെ ആ ഗതികെട്ട ചിത്രം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചു' പി പ്രസാദ്

ജി സുധാകരന്‍ (ഇടത്) പി പ്രസാദ് (വലത്)
ആലപ്പുഴ: ജി സുധാകരൻ കോൺഗ്രസിന്റെ തൊപ്പി ധരിച്ച് നിൽക്കുന്ന ഗതികെട്ട ചിത്രം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചുവെന്ന് എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ്. ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി പ്രസാദ്.
കമ്മ്യൂണിസത്തെക്കുറിച്ചും മാർക്സിസത്തെ കുറിച്ചും സാധാരണക്കാർക്കൊപ്പം നിൽക്കുന്നതിനെ കുറിച്ചും പറഞ്ഞിരുന്ന ആളാണ് ജി സുധാകരൻ, ഇന്ന് കോൺഗ്രസിന്റെ തൊപ്പി ധരിച്ചുള്ള ഗതികെട്ട നിൽപ്പാണ് ദുഃഖിപ്പിക്കുന്നതെന്നും പ്രസാദ് കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പി. പ്രസാദിനെതിരെ ജി സുധാകരൻ രംഗത്ത് വന്നിരുന്നു. പ്രസാദിനെതിരെ ചേർത്തലയിൽ പോയി പ്രസംഗിക്കുമെന്നായിരുന്നു സുധാകരൻ പറഞ്ഞത്.










0 comments