ad
Deshabhimani

മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിച്ചു

പി പി തങ്കച്ചന്റെ സംസ്കാരം ഇന്ന്

p p thankachan funeral
വെബ് ഡെസ്ക്

Published on Sep 13, 2025, 01:37 AM | 1 min read


പെരുമ്പാവൂർ

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചന്‌ ആയിരങ്ങളുടെ അന്ത്യോപചാരം. മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്പാവൂരിലെ വസതിയിലെത്തി അന്ത്യോപചാരം അർപിച്ചു. വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.


മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കൃഷ്ണൻകുട്ടി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി എസ് സതീഷ്, കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, എം എം ഹസൻ, ഹൈബി ഈഡൻ എംപി, ബെന്നി ബെഹനാൻ എംപി, എസ് ശർമ, നടൻ ജയറാം, പി സി ചാക്കോ, കെ ഇ ഇസ്‌മയിൽ, വി എം സുധീരൻ, എംഎൽഎമാരായ പി വി ശ്രീനിജിൻ, ഉമ തോമസ്, എൽദോസ് കുന്നപ്പിള്ളി എന്നിവർ ആദരാഞ്‌ജലി അർപിച്ചു.


ശനി 3.30 ന് അങ്കമാലി അകപ്പറമ്പ് സാബോർ അഫ്രോത്ത് വലിയ കത്തീഡ്രൽ സെമിത്തേരിയിലാണ്‌ സംസ്‌കാരം. വൈകിട്ട് അഞ്ചിന് പെരുന്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിനുസമീപം സർവകക്ഷി അനുശോചനയോഗം ചേരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home