ad
Deshabhimani

ആരോ​ഗ്യവകുപ്പ് ഡയറക്ടറെ തരംതാഴ്ത്തിയത് നിയമവിരുദ്ധം, ഉത്തരവ് പിൻവലിച്ച് ഡോ. റീനയോട് നീതി പുലർത്തണം; പി കെ ശ്രീമതി

P K Sreemathi

ഡോ. റീന, പി കെ ശ്രീമതി

വെബ് ഡെസ്ക്

Published on Jun 13, 2026, 10:39 PM | 1 min read

തിരുവനന്തപുരം: ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ. റീനയെ തരം താഴ്ത്തി എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്തിൽ ഡയറക്ടർക്ക് താഴെ ആക്കിയത് നിയമ വിരുദ്ധവും അധിക്ഷേപാർഹവുമാണെന്ന് കേന്ദ്ര കമ്മിറ്റിയം​ഗം പി കെ ശ്രീമതി. ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് ഡോ. റീനയോട് നീതി പുലർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പബ്ലിക് ഹെൽത്ത് ലാബ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.


അഡീഷണൽ ഡയറക്ടർ മേധാവിത്വം വഹിക്കുന്ന സ്ഥാപനമാണ് പബ്ലിക് ഹെൽത്ത് ലാബ്. എന്നാൽ അതിന് താഴെയുള്ള സീനിയർ കൺസൾട്ടന്റ് പോസ്റ്റ് upgrade ചെയ്ത് നിയമിക്കാനാണ് ഉത്തരവ് ഇട്ടിട്ടുള്ളത്. പോസ്റ്റ് അപ്​ഗ്രേഡ് ചെയ്യുമ്പോൾ ഫൈനാൻസ് ഡിപ്പാർട്ട്മെന്റിന്റെ അനുവാദം വാങ്ങണം,അത് വാങ്ങിയിട്ടില്ല. ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് കേഡർ opt ചെയ്ത ആളാണ് സീനിയർr കൺസൽട്ടൻറ് സ്പെഷ്യാലിറ്റി കേഡറിലുള്ളതാണ്.





അങ്ങനെ ഇഷ്ടം പോലെ ഒരു മണിക്കൂർ കൊണ്ട് മാറ്റി ഒരു ഉത്തരവിടാൻ കഴിയുന്ന വിഷയമല്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും പ്രതിസന്ധിഘട്ടങ്ങളിൽ ആരോഗ്യ വകുപ്പിനെ ഫലപ്രദമായി നയിച്ച ഡോ. റീനയെ തന്റെ വകുപ്പിന്റെ തന്നെ കീഴിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇത് അനീതിയാണെന്നും പി കെ ശ്രീമതി പറഞ്ഞു. ഡോ. റീനയോട് ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്. നിയമപരമായി നിലനിൽക്കുകയുമില്ല. ഇത് തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home