ad
Deshabhimani

പി കെ കാളൻ പുരസ്‌കാരം അതിയടം കുഞ്ഞിരാമപെരുവണ്ണാന്

Athiyadam Kunjirama Peruvannan
വെബ് ഡെസ്ക്

Published on Aug 04, 2025, 03:28 PM | 1 min read

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ പി കെ കാളൻ പുരസ്‌കാരം തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. വൈ വി കണ്ണൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.


തെയ്യം കലാരൂപത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ് കണ്ണൂർ പഴയങ്ങാടി പൊടിക്കളം പറമ്പിൽ വീട്ടിൽ പി പി കുഞ്ഞിരാമൻപെരുവണ്ണാൻ എന്ന അതിയടം കുഞ്ഞിരാമപെരുവണ്ണാനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 75-ാം വയസിലും തെയ്യം കെട്ടിയാടുന്നു. വടക്കേ മലബാറിലെ ഒട്ടുമിക്ക തെയ്യങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന അതുല്യ കലാകാരനാണ് അതിയടം കുഞ്ഞിരാമപെരുവണ്ണാനെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home