print edition പി ജയരാജന്റെ പുസ്തകം; ചിന്ത ജീവനക്കാരന് ആർഎസ്എസ് വധഭീഷണി

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചിന്ത പബ്ലിഷേഴ്‌സ് മാർക്കറ്റിങ് മാനേജർക്ക് വധഭീഷണി. മാർക്കറ്റിങ് മാനേജർ സി പി രമേശനെയാണ് ആർഎസ്എസ് പ്രവർത്തകൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. പുസ്തകത്തെക്കുറിച്ച് അന്വേഷിച്ചതിനുശേഷം അസഭ്യം പറഞ്ഞു.
ഫോൺ കട്ട് ചെയ്തെങ്കിലും വീണ്ടും വിളിച്ച് പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയുമെന്നും ആർഎസ്എസുകാരെ നിനക്കൊന്നും അറിയില്ലെന്നും ഭീഷണി മുഴക്കി. വിളിച്ചയാളുടെ ഫോൺ നമ്പറും കോൾ റെക്കോഡും ചേർത്ത് രമേശൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ 20ന് പ്രകാശിപ്പിക്കാനിരിക്കെയാണ് ഭീഷണി.











0 comments