ad
Deshabhimani

print edition "സനാതനികളുടെ ഹിന്ദുത്വ വഴികൾ' പ്രകാശിപ്പിച്ചു

Book

പി ജയരാജൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്തകം സിപിഐ എം 
പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ശിവഗിരി ട്രസ്റ്റ് ജന. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്ക്‌ നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 12:00 AM | 1 min read

കണ്ണൂർ : സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്തകം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശിപ്പിച്ചു.

കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ ശിവഗിരി ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണൻ പുസ്‌തകം പരിചയപ്പെടുത്തി. ഡോ. വിനിൽ പോൾ സംസാരിച്ചു. എം പ്രകാശൻ സ്വാഗതവും പി ജയരാജൻ നന്ദിയും പറഞ്ഞു.

400 രൂപ മുഖവിലയുള്ള പുസ്‌തകത്തിന്റെ രണ്ടു പതിപ്പുകൾ ഇതിനകം വിറ്റഴിഞ്ഞു. ചിന്ത, ദേശാഭിമാനി ബുക്ക്‌ സ്‌റ്റാളിലും ഓൺലൈനിലും ലഭ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home