print edition "സനാതനികളുടെ ഹിന്ദുത്വ വഴികൾ' പ്രകാശനം നാളെ

കണ്ണൂർ: പി ജയരാജൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്തകം ബുധനാഴ്ച സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശിപ്പിക്കും. പകൽ 11ന് കണ്ണൂർ എ കെ ജി ഹാളിലാണ് ചടങ്ങ്.
ഹിന്ദുത്വവാദികൾ പറയുന്ന സനാതന ധർമ്മം എന്താണെന്നും മനുഷ്യരെ വിഭജിക്കുന്ന അത്തരം കാഴ്ചപ്പാടുകളെ ശ്രീനാരായണഗുരു എങ്ങനെയാണ് കണ്ടതെന്നും പുസ്‌തകം വിവരിക്കുന്നു. ജാതി, അയിത്തം എന്നിവ ഹിന്ദു ശാസ്ത്ര പ്രകാരം ശരിയാണെന്നാണ് സനാതനികൾ വാദിക്കുന്നത്. അതിനെതിരെ നവോത്ഥാനനായകർ നടത്തിയ വിമർശവും പുസ്തകം പ്ര തിപാദിക്കുന്നുണ്ട്.
അത്തരം സനാതനികളുടെ പാരമ്പര്യമാണ് കാലത്തിനനുസരിച്ച മാറ്റത്തോടെ സംഘപരിവാർ പ്രയോഗത്തിൽ വരുത്തുന്നത്. കൊടുങ്ങല്ലൂർ കാവ് ഉൾപ്പെടെയുള്ള കേരളത്തിന്റെ കാവു പാരമ്പര്യവും പുസ്‌തകത്തിൽ പരിശോധിക്കുന്നുണ്ട്. ആമസോൺ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ചിന്ത സ്‌റ്റാളിലും പുസ്‌തകം ലഭിക്കും.










0 comments