print edition 10 സീറ്റിലുറച്ച് ജോസഫ് ; കോൺഗ്രസിന് വഴങ്ങില്ല

കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റെന്ന ആവശ്യത്തിൽനിന്ന് പിന്നാക്കം പോകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചെയർമാൻ പി ജെ ജോസഫിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. സീറ്റ് പിടിച്ചെടുക്കാനും കുറയ്‌ക്കാനുമുള്ള കോൺഗ്രസിന്റെ നീക്കത്തിൽ നേതാക്കൾ കടുത്ത അമർഷം പ്രകടിപ്പിച്ചു.
തൊടുപുഴയിൽ പി ജെ ജോസഫ് തന്നെ മത്സരിക്കും. കേരള കോൺഗ്രസിന് ജയസാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നാല് സീറ്റുകൾ ഏറ്റെടുക്കാനും ചിലത് വെച്ചുമാറാനുമായിരുന്നു കോൺഗ്രസിന്റെ നീക്കം. ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് നോട്ടമിട്ടത്. ഇതൊന്നും വിട്ടുകൊടുക്കേണ്ടെന്നാണ് യോഗത്തിലെ തീരുമാനം. ജയസാധ്യതയെക്കുറിച്ചാണ് കോൺഗ്രസ് പറയുന്നത്.
അങ്ങനെയെങ്കിൽ കഴിഞ്ഞതവണ 93 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. മുസ്ലീംലീഗിന് കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ കൊടുക്കാമെങ്കിൽ തങ്ങൾക്കും അവകാശമുണ്ടെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകളിൽ തങ്ങൾക്ക് മികച്ച സ്ഥാനാർഥികളുണ്ടെന്ന ജോസഫിന്റെ അവകാശവാദത്തെ പാടേ തള്ളുകയാണ് കോൺഗ്രസ്.










0 comments