ad
Deshabhimani

'കാര്യമായിട്ടുള്ള ചങ്ങായിയാ, നേമം മതവർഗ്ഗീയവാദിക്ക് വിട്ടുകൊടുക്കില്ല' ശിവൻകുട്ടിക്കൊപ്പം മുഹമ്മദ് റിയാസ്

Muhammad Riyas

മവി ശിവന്‍കുട്ടിക്കൊപ്പം മുഹമ്മദ് റിയാസ് (Photo: Facebook)

വെബ് ഡെസ്ക്

Published on May 01, 2026, 09:07 PM | 1 min read

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ ഒരുമിച്ചിരിക്കുന്ന, അടുത്ത സുഹൃത്താണെന്നാണ് ശിവൻകുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. കോഴിക്കോട്ട് സംസ്ഥാന സ്‌ക്കൂൾ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങൾ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.


2021ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ശിവൻകുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു. അത് ജനങ്ങൾ നടപ്പിലാക്കി. നേമം വഴി ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് പിണറായി വിജയനും എൽഡിഎഫും ഈ തെരഞ്ഞെടുപ്പിലും പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോൾ ഉറപ്പാണ് വി ശിവൻകുട്ടി മതവർഗ്ഗീയവാദിക്ക് നേമം വിട്ടുകൊടുക്കില്ലെന്ന് അ​ദേഹം കുറിച്ചു.





ഫേസ്ബുക്ക് കുറിപ്പ്;


സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാൽ ഒരു ബെഞ്ചിൽ അടുത്തിരിക്കുന്നവൻ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ.

സാമാജികർ എല്ലാവരും സുഹൃത്തുക്കൾ .

പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണൻ സഖാവ് വി.ശിവൻകുട്ടി...

കാര്യമായിട്ടുള്ള ചങ്ങായിയാ...

കോഴിക്കോട്ട് സംസ്ഥാന സ്‌ക്കൂൾ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങൾ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.

2021ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ശിവൻകുട്ടിയിലൂടെ നേമത്ത് BJP തുറന്ന അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു.

അത് ജനങ്ങൾ നടപ്പിലാക്കി.

നേമം വഴി BJP നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് സഖാവ് പിണറായി വിജയനും എൽ ഡി എഫും ഈ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നു.

വോട്ടെണ്ണൽ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോൾ എനിക്ക് ഉറപ്പാണ്

ഞങ്ങളുടെ അണ്ണൻ,

സഖാവ് വി. ശിവൻകുട്ടി നേമം വിട്ടുകൊടുക്കില്ല മതവർഗ്ഗീയവാദിക്ക്.

-പി. എ. മുഹമ്മദ് റിയാസ് -






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home