ad
Deshabhimani

കേരളത്തിന്‍റെ ടൂറിസം മേഖല സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു; മന്ത്രി റിയാസ്

Muhammad Riyas

മന്ത്രി മുഹമ്മദ് റിയാസ് (വലത്)

വെബ് ഡെസ്ക്

Published on Mar 12, 2026, 08:36 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം മേഖല സർവകാല റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2025-ൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ചരിത്രപരമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വാര്‍ത്താ ചാനല്‍ പരിപാടിയില്‍ പറഞ്ഞു.


മന്ത്രിസ്ഥാനം ഏറ്റെടുത്ത സമയത്ത് കൊവിഡ് തീര്‍ത്ത വെല്ലുവിളികളെ വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്ത് അതിജീവിക്കാൻ സാധിച്ചു. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികളുടെ എണ്ണം റെക്കോഡ് തലത്തിലെത്തി. പുതിയ വിനേദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ മനോഹാരിത മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞത് ഉത്തരവാദിത്വ ടൂറിസത്തിന്റെ വലിയ വിജയമാണ്. അന്താരാഷ്ട്ര തലത്തിൽ ഇതിന് മികച്ച അംഗീകാരങ്ങൾ ലഭിച്ചു.


കേരളത്തിലെ ബീച്ചുകളുടെ മുഖച്ഛായ മാറിയതും കേരളാ ടൂറിസത്തിന് കരുത്തേകി. ബേക്കൽ, മുഴുപ്പിലങ്ങാട്, ബേപ്പൂർ, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ബീച്ചുകൾ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നുവെന്ന് മന്ത്രി റിയാസ് പറഞ്ഞു. കേരളത്തിന്റെ ടൂറിസം മേഖലയുടെ മത്സരം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോടല്ല, മറിച്ച് വിദേശ രാജ്യങ്ങളോടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home