ad
Deshabhimani

'ബേപ്പൂരിൽ ജനം എൽഡിഎഫിനൊപ്പം നിന്നു, എംഎൽഎയായി ഒപ്പമുണ്ടാകും' : പി എ മുഹമ്മദ് റിയാസ്

Muhammad Riyas

പി എ മുഹമ്മദ് റിയാസ് (Photo: Screengrab)

വെബ് ഡെസ്ക്

Published on May 04, 2026, 04:16 PM | 1 min read

കോഴിക്കോട്: ബേപ്പൂരിൽ ജനം എൽഡിഎഫിനൊപ്പം നിന്നുവെന്ന് ബേപ്പൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം. കോഴിക്കോട് ജില്ലയിലും എലത്തൂർ, ബാലുശ്ശേരി, പേരാമ്പ്ര, നോർത്ത് പോലുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് പരാജയപ്പെട്ടപ്പോൾ ബേപ്പൂരിലെ ജനങ്ങൾ എൽഡിഎഫിനോടൊപ്പം നിന്നു, ഇതിൽ പ്രത്യേകം നന്ദി പറയുന്നുവെന്ന് റിയാസ് പറഞ്ഞു.


2021 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ വലിയൊരു ട്രെൻഡ് ഉണ്ടായിരുന്നു. ഇന്ന് ട്രെൻഡ് മാറി, ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും ഈ ഒരു ട്രെൻഡിൽ ബേപ്പൂർ എൽഡിഎഫിനൊപ്പം നിന്നു. ബേപ്പൂരിന്റെ എംഎൽഎയായി പ്രവർത്തിക്കും. എൽഡിഎഫിന് കേരളത്തിൽ ഉണ്ടായിട്ടുള്ള ജനവിധിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്ത് നേതാക്കൾ തന്നെ സംസാരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി എ മുഹമ്മദ് റിയാസ് ജയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home