ad
Deshabhimani

കീം: എഞ്ചിനീയറിങ്ങിൽ 79,717 പേരും ഫാർമസി വിഭാഗത്തിൽ 26,943 പേരും റാങ്ക് ലിസ്റ്റിൽ, ജൂൺ 30 മുതൽ ഓപ്ഷൻ നൽകാം

KEAM
വെബ് ഡെസ്ക്

Published on Jun 27, 2026, 04:39 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള KEAM 2026 പ്രവേശന പരീക്ഷയിൽ എഞ്ചിനീയറിംഗ് സ്ട്രീമിൽ 79,717 പേരും ഫാർമസി സസ്ട്രീമിൽ 26,943 പേരും റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. പ്രവേശന നടപടികൾ ജൂൺ 30 ന് തുടങ്ങും.


എഞ്ചിനീയറിംഗ് വിഭാഗത്തിൽ 96,000-ത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 79,717 പേർ യോഗ്യത നേടി. ഇതിൽ 64,759 വിദ്യാർത്ഥികളെയാണ് അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫാർമസി വിഭാഗത്തിൽ പരീക്ഷ എഴുതിയ 31,141 വിദ്യാർത്ഥികളിൽ 26,943 പേർ അന്തിമ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു.


അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) നിബന്ധനപ്രകാരം ആഗസ്റ്റ് 14-നകം എഞ്ചിനീയറിംഗ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഒന്നാം ഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 30 മുതൽ ജൂലൈ 4 വരെയാണ്. ജൂലൈ എട്ടിന് അലോട്മെന്റ് വിവരം അറിയാം. ജൂലൈ അവസാന വാരം അല്ലെങ്കിൽ ആഗസ്റ്റ് ആദ്യ വാരം പ്രവേശന നടപടികൾ പൂര്‍ത്തിയാക്കണം.



റാങ്ക് ജേതാക്കൾ


എഞ്ചിനീയറിംഗ് വിഭാഗം

  • ഒന്നാം റാങ്ക്: റോഷൻ രാജു (അയമ്പുഴ, എറണാകുളം) – 586.1408 മാർക്ക്. (ദേശീയ തലത്തിൽ നടന്ന JEE പരീക്ഷയിലും കേരളത്തിലെ വിദ്യാർത്ഥികളിൽ ഇദ്ദേഹം ഒന്നാമതായിരുന്നു).

  • രണ്ടാം റാങ്ക്: ധ്യാൻ തേജ് മനപ്പാട്ടി (കണ്ണൂർ) – 586.1408 മാർക്ക്. (ഒന്നാം റാങ്കുകാരന് തുല്യമായ മാർക്ക് ലഭിച്ചെങ്കിലും, KEAM ടൈ-ബ്രേക്കർ നിയമപ്രകാരം ഗണിതശാസ്ത്രത്തിലെ ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ധ്യാൻ തേജ് രണ്ടാം സ്ഥാനത്തായത്).

  • മൂന്നാം റാങ്ക്: വിസ്മയ കെ. ആർ (തൃശ്ശൂർ) – (പെൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും ഉയർന്ന റാങ്ക് വിസ്മയയ്ക്കാണ്).

  • നാലാം റാങ്ക്: രോഹിത് കൃഷ്ണ എച്ച് (ചോറ്റാനിക്കര, എറണാകുളം)

ഫാർമസി വിഭാഗം


  • ഒന്നാം റാങ്ക്: വിനായക് നാരായണൻ (പോറ്റ, തൃശ്ശൂർ) – 286.257 മാർക്ക്.

  • രണ്ടാം റാങ്ക്: ജെസ്സി ജസ്റ്റിൻ (ഒല്ലൂർ, തൃശ്ശൂർ).

  • മൂന്നാം റാങ്ക്: ദിയ ഫാത്തിമ (മലപ്പുറം).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home