ad
Deshabhimani

'ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചത് ഇടതുപക്ഷം; വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതിൽ തെറ്റില്ല, ജമാഅത്തെ ഇസ്ലാമിക്ക് മൗലികവാദ അടിത്തറ'

Gabriel mar gregorios

ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്

വെബ് ഡെസ്ക്

Published on Jan 19, 2026, 06:09 PM | 1 min read

തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങളെ എന്നും ചേർത്തുപിടിച്ചത് ഇടതുപക്ഷമാണെന്ന് ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നത് എന്നും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഇടതുപക്ഷമാണ് പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾ സംതൃപ്തരാണെന്നും ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മാധ്യമങ്ങളോട് പറഞ്ഞു.


എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയതിൽ രാഷ്ട്രീയം കാണേണ്ടതില്ല. 90 വയസുള്ള വെള്ളാപ്പള്ളിക്ക് ധാരാളം അനുഭവ പശ്ചാത്തലമുണ്ട്. വൃദ്ധനായ ഒരാളെ കാറിൽ കയറ്റി എന്ന് മാത്രമേ കാണേണ്ടതുള്ളൂ. അതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യമില്ല. സമുദായങ്ങളിൽ തമ്മിലുള്ള ഐക്യം സ്വാ​ഗതാർഹമാണ്. ജമാത്തെ ഇസ്ലാമിക്ക് മൗലികവാദ അടിത്തറയുണ്ട്. എക്കാലത്തും ജമാത്തെ ഇസ്ലാമിയെ അകറ്റിയാണ് പൊതുവെ നിർത്തിയിരുന്നത്. അതേസമയം, മുസ്ലിം സമുദായത്തിന് ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ ഏറ്റവുമധികം കരുതൽ നൽകിയത് ഇടതുപക്ഷമാണെന്നും ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home