ad
Deshabhimani

print edition കെപിസിസി പുനഃസംഘടന 
പൊട്ടിത്തെറിച്ച്‌ ഓർത്തഡോക്സ്‌ സഭ

Geevarghese Yulios
വെബ് ഡെസ്ക്

Published on Oct 19, 2025, 02:22 AM | 1 min read

കോട്ടയം : മലങ്കരസഭയുടെ മക്കളെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളിൽ പരിഗണിക്കാത്തതിൽ വേദനയുണ്ടെന്നും ചാണ്ടി ഉമ്മനും അബിൻ വർക്കിയും ഒടുവിലത്തെ ഉദാഹരണങ്ങളാണെന്നും ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റും കുന്നംകുളം രൂപത അധ്യക്ഷനുമായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത.


‘അബിൻ വർക്കിയും ചാണ്ടി ഉമ്മനും ഞങ്ങളുടെ യുവതയാണ്‌. സഭാ അംഗങ്ങൾ ഏത് സ്ഥാനത്തായാലും അവരെ തഴയാം എന്നൊരു ചിന്ത കാണുന്നു. ആർക്കും അടിക്കാവുന്ന ചെണ്ടയല്ല ഓർത്തഡോക്സ് സഭാംഗങ്ങൾ. മോശമായി അടിച്ചാൽ ചെണ്ടയുടെ സ്വരം മാറുമെന്ന്‌ ഓർമിപ്പിക്കുന്നു’–അദ്ദേഹം പറഞ്ഞു.


പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്‌കാര വിതരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home