Deshabhimani

print edition സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാൻ ഉത്തരവിറക്കി

v d satheesan
വെബ് ഡെസ്ക്

Published on Sep 19, 2026, 01:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ തീരുമാനിച്ച്‌ സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച്‌ നിയമസഭ അംഗീകരിച്ച ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌. ഇ‍ൗ ബിൽ പിൻവലിക്കാനുള്ള പ്രമേയം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനാണ്‌ യുഡിഎഫ്‌ സർക്കാർ നീക്കം. ഇത്‌ ഗവർണർവഴി കേന്ദ്രസർക്കാരിനെ ഒ‍ൗദ്യോഗികമായി അറിയിക്കുമെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന്‌, ഉന്നതവിദ്യാഭ്യാസവകുപ്പ്‌ പുതിയ സ്വകാര്യ സർവകലാശാല ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കും.


അധികാരത്തിൽ എത്തിയതിനുപിന്നാലെ, പുതിയ ബിൽ കൊണ്ടുവരുമെന്ന്‌ മന്ത്രി റോജി എം ജോൺ പറഞ്ഞിരുന്നു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ബിൽ അംഗീകരിക്കാൻ രാഷ്ട്രപതി തയ്യാറായിട്ടില്ല. ഇത്‌ കണക്കിലെടുത്താണ്‌ പുതിയ ബിൽ കൊണ്ടുവരുന്നതെന്നായിരുന്നു മന്ത്രിയുടെ നിലപാട്‌. ചില ഭാഗങ്ങളിൽ വിയോജിപ്പുണ്ടെന്നും അതിൽ തിരുത്തലുകൾ വരുത്തുമെന്നുമാണ്‌ മന്ത്രി പറഞ്ഞത്‌. സർക്കാരിന്റെ നിയന്ത്രണവും സംവരണ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതാണ്‌ നിലവിലുള്ള ബിൽ. പുതിയ ബില്ലിൽ ഇവയൊക്കെ അട്ടിമറിക്കപ്പെടുമെന്ന്‌ സംശയമുയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home