കളളാടി മണ്ണിടിച്ചിൽ: ദുരന്തമേഖലയും ക്യാമ്പും സന്ദർശിച്ച് പ്രതിപക്ഷനേതാവ്

കള്ളാടി മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: എം എ ശിവപ്രസാദ്
മേപ്പാടി: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖല പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. വ്യാഴം രാവിലെ ഒൻപതരയോടെയാണ് പിണറായി കള്ളാടിയിലെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മണ്ണിടിച്ചിലുണ്ടായ സ്ഥലവും സമീപത്ത്, കാണാതായവർക്കായി തെരച്ചിൽനടക്കുന്ന മീനാക്ഷിപ്പുഴയുടെ പ്രദേശവും പിണറായി സന്ദർശിച്ചു. രക്ഷാപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു.
തുടർന്ന്, മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസക്യാമ്പിലെത്തി. അൻപതോളം കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. എസ്റ്റേറ്റിലെ തൊഴിലാളികളെയും പ്രദേശവാസികളെയും പ്രതിപക്ഷനേതാവ് കണ്ടുസംസാരിച്ചു. ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ട ബൽരാജ്- കൂടമ്മാൾ ദമ്പതികളെയും കണ്ട് സംസാരിച്ചു.










0 comments