ad
Deshabhimani

പ്രതിപക്ഷം ഒളിച്ചോടിയത് ബിജെപിയെ വിമർശിക്കാൻ ധൈര്യമില്ലാത്തത് കൊണ്ട്: മന്ത്രി പി രാജീവ്‌

P Rajeev
വെബ് ഡെസ്ക്

Published on Feb 04, 2026, 02:21 PM | 1 min read

തിരുവനന്തപുരം: ബിജെപിയെ വിമർശിക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണ്‌ പ്രതിപക്ഷം നിയമസഭയിൽ നിന്ന്‌ കേന്ദ്രബജറ്റ്‌ പരാമർശിക്കാതെ ഒളിച്ചോടിയതെന്ന് മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌ഐടി പറ്റില്ല എന്നു പറഞ്ഞാണ്‌ ഏറ്റവും പ്രധാനപ്പെട്ട നിയമ നിർമാണ സെക്‌ഷൻ പ്രതിപക്ഷം പൂർണമായും ബഹിഷ്‌കരിച്ചത്‌. ഇപ്പോൾ അതെല്ലാം മറന്ന്‌, ഞങ്ങൾക്ക്‌ എസ്‌ഐടിയെ വിശ്വാസമായിരുന്നു ഇപ്പോൾ ചിലകാര്യങ്ങളിൽ സംശയമുണ്ട്‌ എന്നാണ്‌ പറയുന്നത്‌.


സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമെല്ലാം പറയുന്ന ബിജെപിയുടെ ഉപകരണമായ സിബിഐയെ ഉപയോഗിച്ച്‌ ശബരിമല സ്വർണമോഷണം അന്വേഷിപ്പിക്കാനാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. ഇതെല്ലാം പരിഗണിച്ചാണ്‌ എസ്‌ഐടിയെക്കൊണ്ട്‌ അന്വേഷിപ്പിക്കാൻ ഹൈക്കോടതി പറഞ്ഞിട്ടുള്ളത്‌. എന്നാൽ തൃപ്‌തിയാകാത്ത പ്രതിപക്ഷം സഭ സ്‌തംഭിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിനു തൊട്ടു മുമ്പുള്ള സഭയിൽ തങ്ങളുടെ മണ്ഡലത്തിലെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നത്‌ തടസപ്പെടുന്നതിൽ പ്രതിപക്ഷ അംഗങ്ങൾക്ക്‌ വിയോജിപ്പുണ്ട്‌. പ്രതിപക്ഷ ഉപനേതാവിന്റെയടക്കം നിയമസഭയിലെ മ‍ൗനത്തിൽ അത്‌ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home