ad
Deshabhimani

‘ഓപ്പറേഷൻ കമ്പോഡിയ’: ഡിജിറ്റൽ തട്ടിപ്പ് തലവൻ ഡൽഹിയിൽ പിടിയിൽ

Matrimony.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 12:15 AM | 1 min read

കൊച്ചി: കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സൈബർതട്ടിപ്പ് സംഘത്തലവൻ പാലക്കാട് തൂത സ്വദേശി അബ്ദുറഹ്മാനെ (24) കൊച്ചി സിറ്റി സൈബർ പൊലീസ് ഡൽഹിയിൽനിന്ന്‌ പിടികൂടി. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. ഇയാൾക്കായി പൊലീസ്‌ ലുക്ക‍ൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴാണ്‌ പിടിയിലായത്‌.


‘ഓപ്പറേഷൻ കമ്പോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ്പ് പരസ്യങ്ങൾവഴിയാണ്‌ ഇരകളെ കണ്ടെത്തിയിരുന്നത്‌. പിന്നീട് മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പിന്‌ കരുവാക്കുകയായിരുന്നു.


സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് വിവാഹാലോചനയുടെ പേരിൽ സൗഹൃദം സ്ഥാപിച്ചശേഷം ട്രേഡിങ്ങിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഉയർന്ന ലാഭമാണ്‌ വാഗ്‌ദാനം. ഇരകളിൽനിന്ന് തട്ടിയെടുക്കുന്ന പണം ഇന്ത്യയിലെ വിവിധ മ്യൂൾ അക്കൗണ്ടുകളിലേക്കാണ് ആദ്യം മാറ്റുന്നത്.


തുടർന്ന് ഏജന്റുമാർവഴി പണം പിൻവലിച്ച് കൈമാറുകയും ഹവാല, ക്രിപ്റ്റോ കറൻസി ഇടപാടുകൾവഴി വിദേശത്തേക്ക് കൈമാറ്റം നടത്തുകയും ചെയ്യും. കേസിൽ നേരത്തേ നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home