ad
Deshabhimani

ഒഎൻവി സാഹിത്യ പുരസ്കാരം എം മുകുന്ദന്

m mukundan
വെബ് ഡെസ്ക്

Published on May 16, 2026, 11:35 AM | 1 min read

തിരുവനന്തപുരം: 2026 ലെ ഒഎൻവി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് എം മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.


മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിച്ച സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ അതിലുപരി രാജ്യത്തിൻ്റെ തന്നെ അതിപ്രമുഖ എഴുത്തുകാരുടെ നിരയിൽ സ്ഥാനം നേടിയെന്നും ജൂറി വിലയിരുത്തി.


ഒഎൻവിയുടെ 95ാമത് ജന്മവാർഷിക ദിനമായ മെയ് 27ന് വൈകുന്നേരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home