ad
Deshabhimani

"അൻവറിനെ കൂടുതൽപേർ കയ്യൊഴിയുന്നു" :തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പ്രസീത അഴീക്കോട്

അന്‍വറിനൊപ്പമുള്ളത് ശമ്പളക്കാര്‍ മാത്രം ;തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പ്രസീത അഴീക്കോട്

പ്രസീത അഴീക്കോട്(ഇടത്) പിവി അൻവർ(വലത്)

വെബ് ഡെസ്ക്

Published on Mar 05, 2026, 04:26 PM | 1 min read

കോഴിക്കോട് : തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ സ്ഥാനം പ്രസീത അഴീക്കോട് രാജിവെച്ചു.പി വി അൻവറിന്റെ നിലപാടുകളിൽ മനംമടുത്താണ് രാജി എന്നും പ്രസീദ പറഞ്ഞു.കണ്ണൂർ ജില്ലയിലെ നൂരിഷാ തങ്ങൾ ഉൾപ്പടെ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർടിയെന്നെ നിലയിലല്ല പ്രവർത്തിക്കുന്നത്,അച്ചടക്കമില്ലായ്മയിലാണ്

മുന്നോട്ട് പോകുന്നത്.പാർടിയിൽ ആദിവാസി വിഭാഗങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കാത്തതുകൊണ്ട് താൻ മാനസികമായി വിട്ടുനിൽക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ പരാമർശിച്ചു.സംഘടനയിൽ സ്ത്രീകൾക്ക് പരിഗണന ഇല്ലാത്തതിനാലും നിരവധി സ്ത്രീകൾ നേരത്തെ തന്നെ പാർട്ടി വിട്ടുപോയിട്ടുണ്ട്.ദേശീയ തലത്തിൽനിന്നും യാതൊരു പിന്തുണയും അൻവറിന് ലഭിച്ചിട്ടില്ല.താൻ ഉൾപ്പെട്ട തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ അന്‍വര്‍ കബളിപ്പിച്ചെന്നും പ്രസീത ആരോപിച്ചു.


കൊൽക്കത്തയിൽ പോയപ്പോൾ മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല. അൻവർ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

സംഘടനാ ബോധമുള്ള ആർക്കും അൻവറിനൊപ്പം നിലനിൽക്കാൻ കഴിയില്ലെന്ന് പ്രസീത വ്യക്തമാക്കി.മലപ്പുറത്ത് നിന്നടക്കം കൂടുതൽ പേർ രാജിവെച്ചതായി അവർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home