Deshabhimani

print edition ആശുപത്രി ഒപി അപ്പോയിന്റ്‌മെന്റുകളുടെ 
മറവിൽ തട്ടിപ്പ്‌

Bihar Hospital
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒപി അപ്പോയിന്റ്മെന്റുകൾക്കായും വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് വ്യാജ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനുകൾ (എപികെ) ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പൊലീസ്‌. ഗൂഗിൾ സെർച്ചിൽ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്സാപ് വഴി "ഹോസ്പിറ്റൽ അപ്പോയിന്റ്‌മെന്റ് ബുക്കിങ്‌’ എന്ന പേരിലോ സമാനമായോ ഉള്ള വ്യാജ എപികെ ഫയലുകൾ അയക്കുന്നു. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും രഹസ്യവിവരങ്ങൾ, ഒടിപി, യുപിഐ സേവനങ്ങൾ എന്നിവ ചോർന്ന് അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുകയും ചെയ്യുന്നു.


ഫോൺ പേ, ഗൂഗിൾ പേ, തുടങ്ങിയ യുപിഐ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനും ഉപയോക്താവ് അറിയാതെ മറ്റ് പേയ്മെന്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ട്. യുപിഐ ലൈറ്റ് സജീവമാക്കിയിട്ടുള്ള ഫോണുകളിൽ പരിധിക്കുള്ളിലുള്ള ചെറിയ തുകകളുടെ കൈമാറ്റത്തിന് ഒടിപി ആവശ്യമില്ല. 1000 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ തുടർച്ചയായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ചെറിയ തുകയാണെന്ന്‌ കരുതി അവഗണിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.


ഗൂഗിൾ സെർച്ചിൽ ലഭിക്കുന്ന നമ്പറുകൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ സ്ഥിരീകരിക്കുക. അപ്പോയിന്റ്മെന്റ് ബുക്കിങ്‌, കെവൈസി, റീഫണ്ട് ആവശ്യങ്ങൾക്കായി വാട്സാപ് വഴി ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്.


ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന്മാത്രം ഇൻസ്റ്റാൾ ചെയ്യുക. അപരിചിതമായ ആപ്പുകൾക്ക് എസ്എംഎസ്, നോട്ടിഫിക്കേഷൻസ്, കോൺടാക്റ്റ്സ്,ഫോൺ അനുമതികൾ നൽകാതിരിക്കുക. വ്യാജ എപികെ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ ഇന്റർനെറ്റ് വിച്ഛേദിച്ച് ബാങ്കുമായോ യുപിഐ സർവീസ് പ്രൊവൈഡറുമായോ ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home