ഓൺലൈൻ തട്ടിപ്പ്: ചക്കരക്കൽ സ്വദേശിക്ക് 72 ലക്ഷം നഷ്ടമായി

cyber crime
കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ അറുപതുകാരന് 72 ലക്ഷം രൂപയിലധികം നഷ്ടമായി. കണ്ണൂർ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ കണ്ട അമിത ലാഭ വാഗ്ദാനത്തിൽ ആകൃഷ്ടനായാണ് പരാതിക്കാരന് ലക്ഷങ്ങൾ നഷ്ടമായത്.
ഫെയ്സ്ബുക്കിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പുസംഘത്തിന്റെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമായി. വാട്സ് ആപ് വഴി പരാതിക്കാരനെ ബന്ധപ്പെട്ട തട്ടിപ്പുസംഘം ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ അമിത ലാഭം വാഗ്‌ദാനം ചെയ്ത് ഫെബ്രുവരി 14 മുതൽ ഏപ്രിൽ നാലു വരെയുള്ള കാലയളവിൽ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് 72,27900 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് വാഗ്‌ദാനം ചെയ്ത ലാഭ വിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു.










0 comments