print edition വിദ്യാഭ്യാസം ലീഗിന് നൽകരുതെന്ന് വി മുരളീധരൻ; ബിജെപിയുടെ ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസ്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന് വിട്ടുകൊടുക്കരുതെന്ന ബിജെപിയുടെ ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസ്. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നുമാണ് കഴക്കൂട്ടത്തുനിന്നുള്ള നിയുക്ത എംഎൽഎയായ ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞത്. ഇതിനുപിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി.
വിദ്യാഭ്യാസ വകുപ്പ് ലീഗ് വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗിലെ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വ്യക്തമാക്കി. ലീഗിന് കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ചു മന്ത്രിമാരുണ്ടായിരുന്നു. ഇത്തവണ അഞ്ച് മന്ത്രിമാരും ഉപമുഖ്യമന്ത്രിസ്ഥാനവും എന്നതാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമോ കാബിനറ്റ് പദവിയുള്ള മറ്റെന്തെങ്കിലും സ്ഥാനമോ വേണം. ഇതിനിടയിലാണ് ബിജെപി ആവശ്യം മുഖവിലയ്‌ക്കെടുത്ത് വിദ്യാഭ്യാസം മുസ്ലിംലീഗിനു നൽകേണ്ട എന്ന ചർച്ച കോൺഗ്രസിൽ സജീവമായത്.











0 comments