ad
Deshabhimani

തുറവൂരിൽ ഗർഡർ തകർന്ന്‌ വീണ് ഒരാൾ മരിച്ച സംഭവം; കരാർകമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി

aroor
വെബ് ഡെസ്ക്

Published on Nov 29, 2025, 08:55 AM | 1 min read

ആലപ്പുഴ : തുറവൂരിൽ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ തകർന്ന്‌ പിക്കപ്പ്‌ വാനിന്‌ മുകളിൽവീണ്‌ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ നിർമാണ കമ്പനിയായ അശോക ബിൽഡ്‌കോണിനെ ദേശീയപാത അതോറിറ്റി കരിമ്പട്ടികയിൽപ്പെടുത്തി. വിദഗ്‌ധസമിതി അന്വേഷണം പൂർത്തിയാകുന്നതുവരെയോ ഒരുമാസത്തേക്കോ എൻഎച്ച്‌എഐയുടെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്‌.


നവംബർ 13നാണ്‌ എരമല്ലൂരിൽ നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിന്റെ ഗർഡർ വാഹനത്തിന് മുകളിൽ വീണ് ഹരിപ്പാട് സ്വദേശി രാജേഷ്‌ മരിച്ചത്‌. പുലർച്ചെ തൂണുകളിൽ ഭാരമേറിയ ഗർഡർ സ്ഥാപിക്കുമ്പോഴായിരുന്നു അപകടം. നിർമാണ കമ്പനിക്ക്‌ വീഴ്‌ച സംഭവിച്ചെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന്‌ ദേശീയപാത അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ നടപടി. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവൃത്തികളെ നടപടി ബാധിക്കി‍ല്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home