ad
Deshabhimani

ആലപ്പുഴയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു

cholera
വെബ് ഡെസ്ക്

Published on May 14, 2025, 12:47 PM | 1 min read

ആലപ്പുഴ: ആലപ്പുഴയിൽ ഒരാൾക്ക് കോളറ ബാധ. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറ ബാധ സ്ഥിരീകരിച്ച തലവടി സ്വദേശി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.


കഴിഞ്ഞ ആഴ്ച ശക്തമായ വയറിളക്കവും ശർദിയെയുമുണ്ടായതിനെ തുടർന്ന് തലവടി സ്വദേശിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങളുള്ളതായി തിരിച്ചറിയുന്നത്. രോ​ഗിയുടെ വീടിന്റെ സമീപത്തെ വീടുകളിൽ നിന്ന് ആരോ​ഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home