Deshabhimani

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം; പ്രദേശത്ത് 66 പേർക്ക് രോ​ഗം

jaundice death malappuram

അബ്ദുൾ സത്താർ

വെബ് ഡെസ്ക്

Published on Oct 14, 2026, 01:25 PM | 1 min read

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൾ സത്താർ ആണ് മരിച്ചത്. രോ​ഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ടൂർ, കാളിക്കാവ് ആരോ​ഗ്യ ബ്ലോക്ക് പരിധിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുകയാണ്. നിലവിൽ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് പരിശോധന ശക്തമാക്കി.


സെപ്തംബർ മാസത്തിൽ വണ്ടൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 11 പേർക്കാണ് ആദ്യം രോ​ഗം സ്ഥിരീകരിച്ചത്. പിന്നീട് മറ്റു ആളുകളിലേയ്ക്കും പടരുകയായിരുന്നു. ഇതോടെ മഞ്ഞപ്പിത്ത ഉറവിടമെന്നു കരുതുന്ന ഹോട്ടൽ അട‌പ്പിച്ചു. രാത്രികാലങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളിലും കൂൾബാറുകളിലും ആരോ​ഗ്യവകുപ്പ് പരിശോധന നടത്തി വരികയാണ്. നിലവിൽ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home