ad
Deshabhimani

കത്തികൊണ്ട് ആക്രമിച്ചു, തല തറയിൽ ബലമായി ഇടിപ്പിച്ചു; വൃദ്ധ ദമ്പതികളോട് മരുമകളുടെ ക്രൂരത

attack

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on May 30, 2026, 09:39 AM | 1 min read

കോഴിക്കോട്: മരുമകളുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് പരിക്കേറ്റു. കോഴിക്കാട് നാദാപുരത്താണ് ദാരുണ സംഭവം. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ(71), ഭാര്യ ദേവി(60) എന്നിവരാണ് ക്രൂമായ ആക്രമണത്തിന് ഇരയായത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.


കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ വെച്ച് ഭർതൃപിതാവായ കണ്ണനെ തടഞ്ഞുവെച്ച മരുമകൾ നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ചെവിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഭർതൃമാതാവായ ദേവിയെ കുളിമുറിയിൽ വെച്ച് ക്രൂരമായി മർദിക്കുകയും തല തറയിലെ ടൈലിന്റെ കോണിൽ ബലമായി ഇടിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home