Deshabhimani

print edition ‘മുതിർന്ന’ കൈപിടിച്ച്‌ കേരളം ; രാജ്യത്ത് ആദ്യത്തെ വയോജന ബജറ്റ്

old age care
വെബ് ഡെസ്ക്

Published on Jan 30, 2026, 02:20 AM | 1 min read


തിരുവനന്തപുരം

വയോജനങ്ങളെ ചേർത്തുപിടിക്കുന്നതിനൊപ്പം അവരുടെ അനുഭവസമ്പത്ത് വിഭവമാക്കി മാറ്റാനൊരുങ്ങി സംസ്ഥാന ബജറ്റ്. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ സഹായിക്കാൻ "സന്നദ്ധസേന'കളെ സജ്ജമാക്കുന്ന നൂതനപദ്ധതിയും വയോജന സ‍ൗഹൃദബജറ്റില്‍ പ്രഖ്യാപിച്ചു.


വയോജനങ്ങള്‍ക്കായി ആശുപത്രികളിലെ ജനറൽ ഒപിയിൽ വയോജന ക്ലിനിക്ക് സ്ഥാപിക്കും. 60നുമുകളില്‍ പ്രായമുള്ള ബിപിഎൽ കുടുംബാംഗങ്ങള്‍ക്കായി ന്യൂമോ കോക്കൽ വാക്‌സിനേഷൻ പദ്ധതി ആരംഭിക്കും. മെഡിക്കൽ കോളേജുകളിൽ കട്ടിലുകൾ, റെയിലിങ്ങുകൾ,  റാമ്പുകൾ, പരിഷ്‌കരിച്ച ശുചിമുറി എന്നിവ സ്ഥാപിക്കും. വയോജന ഉപജീവനത്തെ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീ പദ്ധതികളുമുണ്ട്.


‌• സായംപ്രഭ ഹോമുകള്‍ക്ക് 
 14 കോടി

‌• വയോമിത്രം പദ്ധതിക്ക് 
 27.50 കോടി

‌• വയോജന കമീഷന്റെ 
 പദ്ധതികള്‍ക്ക്‌ 50 ലക്ഷം

‌• വിരമിച്ച ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ അനുയാത്രയ്‌ക്ക്‌ അഞ്ച് ലക്ഷം രൂപ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home