എന്റെ മകൻ എന്ത് 
തെറ്റാണ് ചെയ്തത്‌

odisha Bajrangdal Harassment
avatar
പി ബി തമ്പി

Published on Aug 09, 2025, 01:09 AM | 1 min read


കുറവിലങ്ങാട് (കോട്ടയം)

ഒരു കുറ്റവും ചെയ്യാത്ത തന്റെ മകൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഒഡിഷയിൽ ബജ്‌രംഗ്‌ദളുകാരുടെ മർദനമേറ്റ ഫാ.ലിജോ നിരപ്പേലിന്റെ അമ്മ. ബാലസോർ രൂപതയ്​ക്ക്​ കീഴിലെ ജലേശ്വർ ഇടവക വികാരിയാണ് ലിജോ. വ്യാഴം വൈകിട്ട്​ അഞ്ചോടെയാണ് അക്രമവിവരം​ രോഗിയായ അമ്മ വത്സമ്മയും അച്ഛൻ കെ വി ജോർജും കുടുംബാംഗങ്ങളും അറിയുന്നത്. കുടുംബാംഗങ്ങൾ ഫാദറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതായയപ്പോൾ ആശങ്കയിലായി. പിന്നീട് ഫാദർ മാതാപിതാക്കളെ ഫോണിൽ വിളിച്ച്​ സംസാരിച്ചതൊടെയാണ്‌ ആശ്വാസമായത്‌.


വിവരമറിഞ്ഞ്​ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കുറവിലങ്ങാട്ടെ വീട്ടിൽ വെള്ളിയാഴ്​ച ബന്ധുക്കളും പൊതുപ്രവർത്തകരും എത്തി.


കെ വി ജോർജ്, വത്സമ്മ ദമ്പതികളുടെ മൂന്ന്‌ മക്കളിൽ മൂന്നാമത്തെയാളാണ്​ ഫാ. ലിജോ. മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഫാ. ലിജോയുമായി ഫോണിൽ സംസാരിച്ചു. അവിടെ പരാതി കൊടുക്കാൻ ഭയമാണെന്നും ആക്രമണം ഇവിടെ പതിവാണെന്നും​ ഫാദർ മന്ത്രിയോട്​ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home