ad
Deshabhimani

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

youtuber.
വെബ് ഡെസ്ക്

Published on Sep 11, 2026, 08:56 AM | 1 min read

കൊല്ലം: ആശുപത്രിയിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം. രോ​ഗിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ച് കടന്നുപിടിച്ച സംഭവത്തിൽ നഴ്സിങ് ഓഫീസർ അറസ്റ്റിൽ.


കൊല്ലം ഇഎസ്‌ഐ ആശുപത്രിയിലെ നഴ്‌സും യൂട്യൂബറുമായ മിഗ്‌ദാദാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ നഴ്സിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ലിഫ്റ്റിൽവെച്ച് ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈസ്റ്റ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home