ad
Deshabhimani

print edition നഴ്സുമാരുടെ സമരം: ഹൈക്കോടതി മധ്യസ്ഥതയിൽ 17ന്‌ ചർച്ച

highcourt
വെബ് ഡെസ്ക്

Published on Mar 14, 2026, 01:10 AM | 1 min read

കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന പണിമുടക്കിൽ ഒത്തുതീർപ്പ് ചർച്ച നിർദേശിച്ച് ഹൈക്കോടതി. ഹൈക്കോടതിക്ക് കീഴിലുള്ള മീഡിയേഷൻ സെന്റർ വഴി 17ന്‌ രാവിലെ 10ന്‌ ചർച്ച നടത്താനാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ നിർദേശം. സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് നടപടി.


മീഡിയേഷൻ സെന്ററിലെ മുതിർന്ന അഭിഭാഷകന്റെ മധ്യസ്ഥതയിലായിരിക്കണം ചർച്ച. മാനേജ്മെന്റ്‌ അസോസിയേഷന്റെയും സമരക്കാരുടെയും പ്രതിനിധികൾ പങ്കെടുക്കണം. ഹർജി വീണ്ടും പരിഗണിക്കുന്ന 19 വരെ നഴ്സുമാർ സമരത്തിൽനിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണം. ഇവർക്കെതിരെ മാനേജ്മെന്റ്‌ പ്രതികാരനടപടികൾ സ്വീകരിക്കരുതെന്നും നിർദേശിച്ചു. സമരത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രികളിൽ അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളടക്കം പ്രവർത്തനങ്ങൾ താളംതെറ്റിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home