ad
Deshabhimani

print edition നഴ്സുമാരുടെ സമരം: ചർച്ച 23ന്‌ തുടരും

Nurses.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 12:00 AM | 1 min read

കൊച്ചി : ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പായില്ല. ഹെെക്കോടതിക്ക്‌ കീഴിലുള്ള മീഡിയേഷൻ സെന്റർ വഴിയുള്ള ചർച്ചകൾ 23ന്‌ തുടരും. അഡ്വ. പി എം മുഹമ്മദ് ഷിഹാസിന്റെ നേതൃത്വത്തിൽ ചൊവ്വ പകൽ 11 മുതൽ വെെകിട്ട് നാലരവരെ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ സംഘടന ഉറച്ചുനിന്നു.


മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിലെ നടപടിക്രമം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ആശുപത്രി മാനേജ്മെന്റുകൾ ഉന്നയിച്ചത്. ഇതോടെ സംഘടനാതലത്തിൽ തീരുമാനമെടുത്ത് നിലപാട് അറിയിക്കാൻ കക്ഷികൾക്ക് മീഡിയേറ്റർ നിർദേശം നൽകി. സംസ്ഥാന വ്യാപകമായി അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ മുടങ്ങിയത് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹെെക്കോടതി ഒത്തുതീർപ്പ് ചർച്ച നിർദേശിച്ചത്. ഹെെക്കോടതി വ്യാഴാഴ്ച വീണ്ടും ഹർജി പരിഗണിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home