സംസ്ഥാന റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി എൻഎസ്എസ് പ്ലറ്റൂൺ

തിരുവനന്തപുരം : സംസ്ഥാന റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി സംസ്ഥാന നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വളന്റിയേഴ്‌സ് ഒരു പ്ലറ്റൂണായി അണിനിരക്കുന്നു. ഉന്നതവിദ്യാഭ്യാസവകുപ്പിനെ പ്രതിനിധാനംചെയ്‌ത് വിവിധ ജില്ലകളിലെ എൻഎസ്എസ് വളന്റിയർമാരാണ് പരേഡിൽ പങ്കെടുക്കുക.
1988 മുതൽ ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ എൻഎസ്എസിന്റെ കണ്ടിൻജന്റ് പങ്കെടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇതാദ്യമാണ്.
കലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, കണ്ണൂർ യൂണിവേഴ്‌സിറ്റി, എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ഐഎച്ച്ആർഡി, സെൻട്രൽ യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സെന്റർ തുടങ്ങിയവയിലെയും എൻഎസ്എസ് യൂണിറ്റുകളിലെ 20 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെട്ടവരാണ് പരേഡ് നടത്തുക.
സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി ദേവിപ്രിയയുടെ നേതൃത്വത്തിലാണ് പരിശീലനം. മന്ത്രി ആർ ബിന്ദു ക്യാമ്പ് സന്ദർശിച്ചു. ടീമിന് നേതൃത്വം നൽകുന്നത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പത്തനംതിട്ട ജില്ലാ എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ. ജി രാജശ്രീയും കൊട്ടിയം ഡോൺ ബോസ്കോ കോളേജ് അസി. പ്രൊഫസർ എസ് സാലിയുമാണ്.










0 comments