ad
Deshabhimani

തലസ്ഥാനത്തെ കരകുളം പഞ്ചായത്തിലെ 
എല്ലാ ആരോഗ്യസ്ഥാപനങ്ങളും അംഗീകാരം നേടി

print edition എന്‍ക്യുഎഎസ് അംഗീകാരം ; ഗുണനിലവാരമുറപ്പിച്ച്‌ 
7 ആശുപത്രികൾകൂടി

a
വെബ് ഡെസ്ക്

Published on Feb 19, 2026, 02:15 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ ഏഴ്‌ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം, ചാല ജനകീയ ആരോഗ്യകേന്ദ്രം, മലപ്പുറം താനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം കാച്ചാണി ജനകീയ ആരോഗ്യകേന്ദ്രം, കരകുളം ജനകീയ ആരോഗ്യകേന്ദ്രം, കരകുളം മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യകേന്ദ്രം, ആലപ്പുഴ പാണാവള്ളി ജനകീയ ആരോഗ്യകേന്ദ്രം എന്നിവയ്ക്കാണ്‌ പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചത്. ഇതോടെ തലസ്ഥാനത്തെ കരകുളം പഞ്ചായത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ഗുണനിലവാരമുറപ്പിച്ചു. ഒരു പഞ്ചായത്തിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ച് ദേശീയ നിലവാരത്തിലെത്തുന്നത് ഇതാദ്യമായാണ്. കാച്ചാണി, കരകുളം, കരകുളം മെയിന്‍ സെന്റര്‍, ചിറ്റാഴ, കല്ലയം, ഏണിക്കര എന്നീ ആറ്‌ കേന്ദ്രങ്ങളാണ്‌ കരകുളത്തുള്ളത്‌.


സംസ്ഥാനത്താകെ 309 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്‌ അംഗീകാരം ലഭിച്ചു. ഒമ്പത്‌ ജില്ലാ ആശുപത്രികള്‍, എട്ട്‌ താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 51 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 177 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ്‌ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home