ad
Deshabhimani

വന്ദേഭാരതിൽ 15 മിനിറ്റ്‌ മുമ്പ്‌ ടിക്കറ്റ്‌ ബുക്കുചെയ്യാം

vandhebharath
വെബ് ഡെസ്ക്

Published on Jul 18, 2025, 09:37 AM | 1 min read

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസുകളിൽ 15 മിനിറ്റ്‌ മുമ്പുവരെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ അവസരം. ട്രെയിൻ പുറപ്പെടുന്നതിനോ സ്‌റ്റേഷനുകളിൽ എത്തുന്നതിനോ മുമ്പാണ്‌ കറന്റ്‌ റിസർവേഷൻ അനുവദിക്കുക. വ്യാഴാഴ്‌ചയാണ്‌ റിസർവേഷൻ സമയം പരിഷ്‌കരിച്ചത്‌.


മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ (20631), തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ വന്ദേഭാരത്‌ (20632), ചെന്നൈ എഗ്‌മൂർ– നാഗർകോവിൽ വന്ദേഭാരത്‌ (20627), നാഗർകോവിൽ– ചെന്നൈ എഗ്‌മൂർ വന്ദേഭാരത്‌ (20628), കോയമ്പത്തൂർ– ബംഗളൂരു കന്റോൺമെന്റ്‌ വന്ദേഭാരത്‌ (20642), മംഗളൂരു സെൻട്രൽ– മഡ്‌ഗാവ്‌ വന്ദേഭാരത്‌ (20646), മധുര–-ബംഗളൂരു കന്റോൺമെന്റ്‌ വന്ദേഭാരത്‌ (20671), ചെന്നൈ സെൻട്രൽ– വിജയവാഡ വന്ദേഭാരത്‌ (20677) എന്നിവയിലാണ്‌ ടിക്കറ്റ്‌ എടുക്കാനാകുക. എന്നാൽ കേരളത്തിലോടുന്ന ട്രെയിനുകളിൽ മിക്ക ദിവസവും സീറ്റ്‌ ഒഴിവുണ്ടാകാറില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home