യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം കുപ്രസിദ്ധ ഗുണ്ടകളും; പര്യടനത്തിലും പങ്കെടുത്തു

ടി ശരത്ചന്ദ്രപ്രസാദിന്റെ പര്യടനത്തിൽ ഗുണ്ട പഞ്ചായത്ത് ഉണ്ണിയും സംഘവും
കഴക്കൂട്ടം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം ഗുണ്ടകളും പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ടി ശരത് ചന്ദ്ര പ്രസാദിന്റെ വാഹന ജാഥയിലാണ് ഗുണ്ടാ നേതാവ്ും സംഘവും പങ്കെടുത്തതായി റിപ്പോർട്ട് നൽകിയത്.
നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയും സംഘവും വാഹന ജാഥയിലും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തതായും റിപ്പോർട്ടുണ്ട്. 40 കേസുകളിലെ പ്രതിയായ ഇയാൾ നിരവധി തവണ കാപ്പ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം പര്യടനത്തിൽ സജീവമായിരുന്നു. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഇവരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.











0 comments