നിരാശ മാത്രം; കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ല: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ല. കോർപറേറ്റുകളെ സഹാക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ പൂർണമായി അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. അതിവേഗ റെയിൽ, എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളില്ല. രാജ്യത്ത് ഏഴിടങ്ങളിൽ അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയിൽ കേരളം ഉൾപ്പെട്ടില്ല. തീരദേശ ടൂറിസം പദ്ധതിയിലും കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളിലും കേരളത്തെ ഉൾപ്പെടുത്തി. നാളികേര ഉൽപ്പാദനം വികസിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴിയും പ്രഖ്യാപിച്ചു











0 comments