ബാർ സമയം ക്രമീകരിച്ചതിനെ മറ്റുതരത്തിൽ കാണണ്ട: ജോസ് കെ മാണി

കോട്ടയം: സംസ്ഥാനത്തെ ബാറുകളിലെ സമയം ക്രമീകരിച്ചതിനെ മറ്റുതരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. സമയം ക്രമപ്പെടുത്തുകയാണ് ചെയ്‌തത്. യുഡിഎഫുമായി ചർച്ച ചെയ്‌താണ് തീരുമാനം നടപ്പാക്കിയതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ജോസ് കെ മാണി പറഞ്ഞു.
ഒരോ കുടുംബത്തെയും ചേർത്തുപിടിച്ചായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം. ഇത്രയും വികസനം നടപ്പക്കിയ സർക്കാർ കേരളചരിത്രത്തിലുണ്ടായിട്ടില്ല. പാലായിൽ നിഷ ജോസ് കെ മാണി മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഏത് തെരഞ്ഞെടുപ്പ് വന്നാലും നിഷയുടെ പേര് ഉയർത്തിക്കൊണ്ടുവരുമെന്നും നിഷേധിച്ച് നിഷേധിച്ച് താൻ മടുത്തെന്നും ജോസ് കെ മാണി മറുപടി പറഞ്ഞു. സ്ഥാനാർഥിയെ പാർടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments