print edition സുരക്ഷിത വിദേശ കുടിയേറ്റത്തിന് നോർക്ക റൂട്ട്‌സ് പരിശീലനം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗത്തിന് പോകാനാഗ്രഹിക്കുന്നവർക്ക് സുരക്ഷിത കുടിയേറ്റ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന നോർക്ക റൂട്ട്‌സ് പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സൗജന്യ ഏകദിന പരിശീലന പരിപാടിയിൽ രജിസ്‌ട്രേഡ് നഴ്‌സുമാർ മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾ (നഴ്‌സിങ് ഇതരവിഭാഗങ്ങൾ) ഉൾപ്പെടെ 270ഓളംപേർ പങ്കെടുത്തു.
തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ സംഘടിപ്പിച്ച പ്രോഗ്രാം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർക്കവകുപ്പ് സെക്രട്ടറി ടി വി അനുപമ , റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ സംസാരിച്ചു.
നോർക്ക പിഡിഒപി ട്രെയിനർ ബിജേഷ് പി ബിജു, വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം അസി. മാനേജർ എസ് സാനു കുമാർ, ഇന്ത്യൻ ബാങ്ക് പ്രതിനിധി ജോസ് സ്‌കറിയ, പിഡിഒപി ട്രെയിനർമാരായ മുഹമ്മദ് ഹാഷിം, നീതു കൃഷ്ണ, നോർക്ക ട്രിപ്പിൾ വിൻ കേരള പ്രോഗ്രാം മാനേജർ ലിജു ജോർജ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.










0 comments