ad
Deshabhimani

ജോർജ് കുര്യന്റെ സ്ഥാനാർഥിത്യം; നോബിൾ മാത്യുവിനെ പുറത്താക്കി ബിജെപി

noble mathew
വെബ് ഡെസ്ക്

Published on Mar 17, 2026, 08:23 AM | 1 min read

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടി സ്വീകരിച്ചത്. നോബിൾ മാത്യു ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ ഉപാധ്യക്ഷനുമാണ്.


കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ നോബിൾ മാത്യു പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നടപടിക്ക് കാരണമായത്.പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും 'വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും' പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് നോബിൾ മാത്യു ആരോപിച്ചിരുന്നു.


കൂടാതെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിക്കുള്ളിൽ ഗ്രൂപ്പ് പോരും വീതംവെപ്പും ഉണ്ടായതായി പറഞ്ഞ നോബിൾ, സുരേന്ദ്രൻ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള ധാരണകൾക്കും സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യങ്ങൾക്കും ഇതിൽ സ്വാധീനം ഉണ്ടായിരുന്നുവെന്നും ആരോപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home