ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമെന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കള്ളപ്രചാരണം: ഡിജിപി

റാവഡ എ ചന്ദ്രശേഖര്‍
ഗുരുവായൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കള്ളപ്രചാരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവഡ എ ചന്ദ്രശേഖര്‍ പറഞ്ഞു. ഗുരുവായൂരില്‍ സുരക്ഷയുടെ കാര്യത്തില്‍ എല്ലാ മുന്‍കരുതലും പൊലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം പറഞ്ഞത്. ചില സംശയങ്ങളുടെ പേരില്‍ മാനസിക വെല്ലുവിളി നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതില്‍ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ കശ്മീര്‍ പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.
യുവാവിനെ അവര്‍ക്ക് കൈമാറുമെന്നും ഡിജിപി പറഞ്ഞു.
തൃശൂര്‍ റേഞ്ച് ഡിഐജി ടി നാരായണന്‍, സിറ്റി പൊലീസ് കമീഷണര്‍ നകുല്‍ ആർ ദേശ്‌മുഖ് എന്നിവരും ഡിജിപിക്കൊപ്പമുണ്ടായി.










0 comments