ad
Deshabhimani

print edition 13 ജില്ലയിലും മൃഗസംരക്ഷണ ഓഫീസർമാരില്ല; നിയമനം നീട്ടുന്നത്‌ വിലപേശലിനായി

Animal Husbandry Officer.jpg
avatar
സുമേഷ്‌ കെ ബാലൻ

Published on Jun 05, 2026, 12:01 AM | 1 min read

കോട്ടയം: തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലയിലും ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരുടെ തസ്‌തികകൾ ഒഴിഞ്ഞ്‌ കിടക്കുന്നു. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർ ഇല്ലാതായതോടെ പല ഡെയറി ഫാമുകളും അടച്ചുപൂട്ടലിന്റെ വക്കിൽ. മികച്ച ക്ഷീരകർഷകനുള്ള പുരസ്‌കാരം നേടിയ വ്യക്തി നടത്തുന്ന കണ്ണൂർ ജില്ലയിലെ ഡെയറി ഫാമിലെ പശു യഥാസമയം ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം ചത്തിരുന്നു.


കഴിഞ്ഞ മാസം ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിരമിച്ചതോടെയാണ്‌ മൃഗസംരക്ഷണ വകുപ്പ്‌ നാഥനില്ലാ കളരിയായത്‌. സ്ഥാനക്കയറ്റം നൽകി നിയമനങ്ങൾ വേഗത്തിൽ നടത്തി പ്രവർത്തനങ്ങൾ സുഗമമാക്കാമെങ്കിലും ഭരണകക്ഷിയുടെ രാഷ്‌ട്രീയ താൽപര്യങ്ങളുടെ പേരിലും വിലപേശലിനായും നിയമനം വൈകിപ്പിക്കുകയാണെന്ന്‌ ജീവനക്കാർ പറയുന്നു. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലയിലും ഡെപ്യൂട്ടി ഡയറക്‌ടർമാർക്ക്‌ ജില്ലാ മൃഗ സംരക്ഷണ ഓഫീസർമാരുടെ താൽക്കാലിക ചുമതല നൽകി. താൽക്കാലിക ചുമതലയുള്ളവർ അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ മടിക്കുന്നതിനാൽ യഥാസമയം സേവനം ലഭിക്കുന്നില്ലെന്ന്‌ ക്ഷീരകർഷകർ പറയുന്നു.


മൃഗസംരക്ഷണ ഡയറക്‌ടറേറ്റിലെ ജോയിന്റ്‌ ഡയറക്‌ടർ(ലൈവ്‌ സ്‌റ്റോക്ക്‌ പ്രൊഡക്ഷൻ), കണ്ണൂർ മുണ്ടയാട്‌, തിരുവനന്തപുരം കടുപ്പനക്കുന്ന്‌ എന്നിവിടങ്ങളിലെ ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ്‌ ട്രെയിനിങ് സെന്ററുകളിലെ രണ്ട്‌ ജോയിന്റ്‌ ഡയറക്‌ടർമാർ, പാലോട്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആനിമൽ ഹെൽത്ത്‌ ആൻഡ്‌ വെറ്ററിനറി ബയോളജിക്കൽസിലെ ജോയിന്റ്‌ ഡയറക്‌ടർ എന്നീ തസ്‌തികകളും ഒഴിഞ്ഞുകിടക്കുകയാണ്‌. വെറ്ററിനറി ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകേണ്ട വെറ്ററിനറി സർജൻമാരുടെയും ലൈവ്‌സ്‌റ്റോക്ക്‌ ഇൻസ്‌പെക്‌ടർമാരുടെയും നിരവധി തസ്‌തികകളിലും ചുമതലക്കാരില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home