തെളിവുസഹിതം മറുപടിയുമായി മന്ത്രി വീണാ ജോർജ്
"ഭൂരേഖകളടക്കം കൊടുത്തിട്ട് 2 ബജറ്റുകൾ കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍'

തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചിട്ട് രണ്ട് കേന്ദ്രബജറ്റുകൾകൂടി കഴിഞ്ഞിട്ടും കേരളത്തിന് എയിംസ് അനുവദിക്കുന്നില്ലെന്ന് മന്ത്രി വീണാ ജോർജ്. എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചുവെന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടുമെന്നും കാട്ടി 2024ൽ കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 2024ൽ കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിച്ച കത്തും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിൽ പറയുന്നത്: "ഭൂമി കൊടുക്കാത്തതുകൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ച് കഷ്ടപ്പെടുന്നവരോട്. ഇത് 2024ൽ കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചതിനുശേഷം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചെന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടുമെന്നുമാണ്! വീണ്ടും രണ്ട് കേന്ദ്രബജറ്റുകൾകൂടി കഴിഞ്ഞു. എയിംസ് കണ്ടില്ല സര്‍!...










0 comments