print edition പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന്: ഷഹനാസ്

തിരുവനന്തപുരം: തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചത് സംബന്ധിച്ച് നൽകിയ പരാതി നേരത്തെയും കോൺഗ്രസ് നേതൃത്വം അവഗണിച്ചുവെന്ന് എഴുത്തുകാരിയും കോൺഗ്രസ് പ്രവർത്തകയുമായ എം എ ഷഹനാസ്. മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ ഒലിവ് പബ്ലിക്കേഷൻസിൽ എക്‌സിക്യൂട്ടിവ് എഡിറ്ററായിയിരുന്നു ഷഹനാസ്. ഷഹനാസിനേയും മുനീറിനെയും ചേർത്ത് രജിത് രവീന്ദ്രൻ അപവാദം പ്രചരിപ്പിച്ചു. ഇതിനെതിരെ അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് തെളിവുസഹിതം പരാതി നൽകി. നീതി കിട്ടാതിരുന്നപ്പോൾ, അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കും പരാതി നൽകി. കന്റോൺമെന്റ് ഹൗസിലെത്തിയാണ് പ്രതിപക്ഷ നേതാവിന് പരാതി നൽകിയത്. എന്നാൽ നടപടിയുണ്ടായില്ല.
അതേസമയം രജിത് രവീന്ദ്രന് പാർടി സംരക്ഷണ കവചമൊരുക്കിയെന്നും ഷഹനാസ് പറഞ്ഞു.










0 comments