ad
Deshabhimani

print edition നിധിൻരാജിന്റെ മരണം: ഫോറൻസിക്‌ ഫലം
നിർണായകമാകും

nithin nidhin
വെബ് ഡെസ്ക്

Published on Apr 29, 2026, 12:01 AM | 1 min read

കണ്ണൂർ: സ്വകാര്യ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ആത്മഹത്യ ചെയ്ത കേസിൽ ഫേ-ാറൻസിക്‌ പരിശോധനാഫലം കാത്ത്‌ പ്രത്യേക അന്വേഷകസംഘം. നിധിൻ ഉപയോഗിച്ചിരുന്ന ഫോൺ ഉൾപ്പെടയുള്ളവ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയച്ചിരിക്കുകയാണ്‌. അടുത്ത ദിവസം ഫോറൻസിക്‌ ഫലം ലഭിച്ചേക്കും.


പ്രതിചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം കെ റാം ഒളിവിലാണ്‌. ഇദ്ദേഹത്തിനായി അന്വേഷകസംഘം ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക്‌ തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ രേഖപ്പെടുത്തി യ അധ്യാപിക ഡോ.സംഗീതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.


നിധിൻരാജിന്റെ മരണത്തിന്‌ കാരണമായെന്ന്‌ സംശയിക്കുന്ന ലോൺ ആപ്‌ സംഘത്തിലെ രണ്ടുപേർ കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായിരുന്നു. എസിപി ഹരിപ്രസാദിന്റെ കീഴിൽ ചക്കരക്കൽ ഇൻസ്പെക്ടർ കെ എ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണ് പ്രത്യേ ക അന്വേഷകസംഘം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home