print edition നിധിൻ രാജിന്റെ മരണം: കണ്ണൂർ ക്രൈംബ്രാഞ്ച് എസ്-പി അന്വേഷിക്കും

എൽ ആർ നിധിൻ രാജ്
തിരുവനന്തപുരം/ കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി എൽ ആർ നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഇതിനായി ഉത്തരവിറക്കും.
കണ്ണൂർ ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ, സൈബർ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത, നിധിന്റെ അസ്വാഭാവിക മരണത്തിനെടുത്ത കേസും അധ്യാപികയുടെ പരാതിയിൽ ലോൺ ആപ്പിനെതിരെ എടുത്ത കേസും ക്രൈംബ്രാഞ്ചിന് കൈമാറി. 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടും നൽകാനാണ് നിർദേശം.നിധിൻരാജിന്റെ മരണത്തിൽ അന്വേഷണം ഉൗർജിതമാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അച്ഛൻ വൈ എൽ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ ഡിഐജി ജി എച്ച് യതീഷ് ചന്ദ്രയെ അദ്ദേഹം സന്ദർശിച്ചു. കേസിൽ പ്രതിയായ ഡോ. എം കെ റാമിനെ കണ്ടെത്താനുള്ള അന്വേഷണം ഉൗർജിതമാക്കിയതായി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
നിധിൻരാജിന്റെ കുടുംബത്തിന് ആവശ്യമുള്ള സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കോടതി നിർദേശം നൽകിയാൽ കൊടുക്കും. അന്വേഷണം നടക്കുന്നതിനാൽ, ഫോൺ പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും ഡിഐജി പറഞ്ഞു.










0 comments