നിധിൻ രാജിന്റെ മരണം: ദലിത് പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം- പികെഎസ്

നിധിൻരാജ് (ഇടത്), നിധിൻരാജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സ്ഥലം ഫോറൻസിക് സംഘം പരിശോധിക്കുന്നു
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ വിദ്യാർഥി നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി. നിധിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും സെക്രട്ടറി വി പൊന്നു കുട്ടനും പ്രസ്താവനയിലൂടെ അറിയിച്ചു.
ജാത്യധിക്ഷേപം നടത്തിയവരെ അറസ്റ്റുചെയ്യുക
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥി നിധിൻരാജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം.
നവോത്ഥാന പുരോഗമന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ ജാതിവെറിയുടെ അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നത് മനുഷ്യസ്‌നേഹികളെ ഉൽക്കണ്ഠപ്പെടുത്തുന്നു. ആത്മഹത്യക്ക് ഉത്തരവാദികളായവരുടെ പേരിൽ കർശന നടപടിയെടുക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖൻ, ജനറൽ സെക്രട്ടറി ഡോ കെ പി മോഹനൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments