ad
Deshabhimani

print edition നിതിൻരാജിന്റെ മരണം; ഡോ. റാമിന്റെ മുൻകൂർ ജാമ്യഹർജി വിധിപറയാൻ മാറ്റി

Nithin.jpg

നിതിൻ രാജ്, ഡോ. റാം

വെബ് ഡെസ്ക്

Published on Jun 13, 2026, 12:00 AM | 1 min read

കൊച്ചി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. ഹർജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ, അന്വേഷണത്തിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചു.സംഭവവുമായി ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ലോൺ ആപ്പുകളിൽനിന്നെടുത്ത വായ്പയും തുടർന്നുള്ള ഭീഷണികളുമാണ് നിതിൻ രാജ്‌ ജീവനൊടുക്കാൻ കാരണമെന്നും വാദിച്ചു. മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home